ആരാധിക
Favoured Frenzy
നീയല്ലാതൊരു വസന്തവുമിത്രമേൽ എന്നിൽ പൂത്തുലഞ്ഞിടേണ്ടിനി...
നീയല്ലാതൊരു മഴയും എന്നിലിത്രമേൽ നിറഞ്ഞു പെയ്യരുതിനി...
നീയല്ലാതൊരു വേനലും എന്നിലേറ്റം കടുപ്പത്തിൽ ചുട്ടുപൊള്ളിക്കരുതിനി....
നമ്മളല്ലാതൊരോർമ്മയും എൻ കോശതന്തുക്കളിലേവം നിറഞ്ഞു തൂവരുതിനി.....
ഒടുവിൽ ചിതയിൽ ചാരമാവുമ്പോഴും എൻ അസ്ഥികളിൽ നിറഞ്ഞു പൂത്തു നിൽക്കണം നീയാം ഭ്രാന്ത്...
-