Gupthan
Epic Legend
കുഞ്ഞായിരുന്നപ്പോ ആരോ അവനെ തെരുവിൽ കൊണ്ടു വെച്ചു...
തിരിച്ചു പോവാൻ ഉള്ള വഴി അവന് അറിയില്ലല്ലോ... അവൻ കുഞ്ഞല്ലേ...
ശല്യം ഒഴിവാക്കാൻ തന്നെ തെരുവിൽ കൊണ്ട് വിട്ട യജമാനന്റെ പിന്നാലെ കുഞ്ഞിക്കാലും പറിച്ചു സർവ്വ ശക്തിയും.. എടുത്തു ഓടി... പക്ഷെ പറ്റിയില്ല... അയാൾ ഏതോ ബൈക്കിൽ കയറി പോയി...
അവൻ ഒറ്റയ്ക്കു വളർന്നു.....
മറ്റു തെരുവ് പട്ടികളെ പോലെ ആയിരുന്നില്ല അവൻ.. ഒരു മുഖശ്രീ... ഉണ്ടായിരുന്നു...
അതോണ്ട് ആവും... ഒരു പെൺകുട്ടി അവനെ എടുത്തു വളർത്തി..
അവനു കൺഫ്യൂഷൻ ഉണ്ടായിരുന്നു...പേടി ഉണ്ടായിരുന്നു.... ആരാണ് ഇത്..? എന്തിനാ കൊണ്ടുപോവുന്നെ..??
പിന്നെ ഒടുവിൽ ഉത്തരം കിട്ടി.... വളർത്താൻ... അവൻ ആ പെൺകുട്ടിയെ സ്വന്തം പോലെ കണ്ടു... കുറുമ്പ് കാട്ടി കുസൃതി കാട്ടി.... അവൾക്ക് ചുറ്റും നടന്നു...
അവൾക്ക് നേരെ വന്നവരെ നോക്കിയൊക്കെ അവൻ കുരച്ചു... ബഹളം ഉണ്ടാക്കി...
അങ്ങനെയിരിക്കെ ആ പെൺകുട്ടിയുടെ അച്ഛൻ വീട്ടിലേക്കു വന്നു... അവൻ അയാളെ കണ്ടിട്ടില്ലല്ലോ... ഉപദ്രവിക്കാൻ വന്നതാണെന്ന് ഓർത്തു അവൻ കുരച്ചു..
ബഹളം ഉണ്ടാക്കി...
അവന്റെ ശല്യം സഹിക്കാൻ പറ്റില്ലെന്ന് പറഞ്ഞു ആ യജമാനൻ അവനെ തെരുവിൽ കൊണ്ടു വിട്ടു...
the real orphan.